ഗുണമേന്മാ വിദ്യാഭ്യാസം – അധിക പിന്തുണാ ക്ലാസ്സ്
ഈ അദ്ധ്യയന വർഷം എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ കുറവായി സ്കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ പ്ലസ്സ് വഴി ശേഖരിച്ചു. എട്ടാം ക്ലാസ്സിൽ സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്കൂളുകളിൽ ആകെ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി നൂറ്റി എൺപത്തിയൊന്ന് (3,98,181) വിദ്യാർത്ഥികൾ പരീക്ഷ എഴുതി.ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ
ഇ ഗ്രേഡ് ലഭിച്ചവർ എൺപത്തിയാറായിരത്തി മുന്നൂറ്റിയൊമ്പത് (86,309) ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ അയ്യായിരത്തി അഞ്ഞൂറ്റി പതിനാറ് (5,516) ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷയാണ്. പരീക്ഷ റിസൾട്ട് മേയ് 2 ന് പ്രസിദ്ധീകരിക്കും.