Plus One Admission

പ്ലസ് വൺ പ്രവേശനം 

പ്രവേശനം നേടിയവരുടെ കണക്ക് ഇപ്രകാരമാണ്.
സംസ്ഥാന തലം
മെറിറ്റിൽ പ്രവേശനം നേടിയത്- രണ്ട് ലക്ഷത്തി അറുപത്തി എട്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തി നാല്  (2,68,584)
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയത്- നാലായിരത്തി എണ്ണൂറ്റി മുപ്പത്തി നാല് (4,834)
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം നേടിയത്- ആയിരത്തി ഒരുനൂറ്റി പത്ത് (1,110)
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയത്- ഇരുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് (20,991)
മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയത് – മുപ്പത്തി നാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഏഴ് (34,897)
അൺ എയിഡഡിൽ ചേർന്നവർ- പതിനെട്ടായിരത്തി നാനൂറ്റി തൊണ്ണൂറ് (18,490)
ആകെ മൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി തൊള്ളായിരത്തി ആറ് (3,48,906) സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടി.

അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- എണ്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറ്.  (82,896)

നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്

മെറിറ്റ് – അമ്പത്തി എട്ടായിരത്തി അറുപത്തി ഒന്ന് (58,061)
മോഡൽ റസിഡൻഷ്യൽ സ്കൂൾ – നാനൂറ്റി പതിനെട്ട് (418)
അൺ എയിഡഡ്- മുപ്പത്തി അയ്യായിരത്തി ഒരുനൂറ്റി അമ്പത്തി അഞ്ച് (35,155)
ആകെ ഒഴിവുകൾ – തൊണ്ണൂറ്റി മൂന്നായിരത്തി അറുനൂറ്റി മുപ്പത്തി നാല് (93,634)
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ അമ്പത്തി എട്ടായിരത്തി നാനൂറ്റി എഴുപത്തി ഒമ്പത് (58,479) സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്.

സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം നാല്പത്തി ഏഴായിരത്തി അറുനൂറ്റി അമ്പത്തി നാല് (47,654) മാത്രമാണ്.

ഇനി മലപ്പുറം ജില്ലയിലെ കണക്കിലേക്ക് വരാം.

പ്രവേശനം നേടിയവർ

മെറിറ്റ് – നാല്‍പത്തി ഒമ്പതിനായിരത്തി അറുനൂറ്റി മുപ്പത്തി ആറ് (49,636)
സ്പോർട്സ് ക്വാട്ട – ആയിരത്തി നാല്പത് (1,040)
മോഡൽ റസിഡൻഷ്യൽ സ്കൂൾ- മുപ്പത്തി എട്ട്  (38)
കമ്മ്യൂണിറ്റി ക്വാട്ട- മൂവായിരത്തി നാനൂറ്റി എഴുപത്തി ഒമ്പത് (3,479)
മാനേജ്മെന്റ്- നാലായിരത്തി അറുനൂറ്റി ഇരുപത്തി എട്ട് (4,628)
അൺ എയിഡഡിൽ ചേർന്നവർ- മൂവായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി എട്ട് (3,298)
ആകെ – അറുപത്തിരണ്ടായിരത്തി ഒരുനൂറ്റി പത്തൊമ്പത് (62,119) സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടി.
 
അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ-  പന്ത്രണ്ടായിരത്തി മുന്നൂറ്റി അമ്പത്തിയെട്ട് (12,358)
മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്
മെറിറ്റ്- എണ്ണായിരത്തി എഴുനൂറ്റി നാല്പത്തി രണ്ട് (8,742)
മോഡൽ റസിഡൻഷ്യൽ സ്കൂൾ – പന്ത്രണ്ട് (12)
അൺഎയിഡഡ്- എണ്ണായിരത്തി മൂന്ന് (8,003)
ആകെ ഒഴിവുകൾ- പതിനാറായിരത്തി എഴുനൂറ്റി അമ്പത്തി ഏഴ് (16,757)

അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ എണ്ണായിരത്തി എഴുനൂറ്റി അമ്പത്തി നാല് (8,754) സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്.
മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം- പതിനൊന്നായിരത്തി നാനൂറ്റി മുപ്പത്തി എട്ട്  (11,438) ആണ്.
ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് റിസൾട്ട് – 2025 ജൂലൈ 4 ന്
ഒന്നാം സപ്ലിമെന്‍ററി പ്രവേശനം – 2025 ജൂലൈ 4 മുതൽ 8 വരെ
രണ്ടാം സപ്ലിമെൻററി അപേക്ഷകൾ – 2025 ജൂലൈ 9 മുതൽ 11 വരെ
രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് – 2025 ജൂലൈ 16

ട്രാന്‍സ്‌ഫറിനുള്ള അപേക്ഷാ സമർപ്പണം – 2025 ജൂലൈ 19 മുതൽ 21 വരെ
അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി

ഒന്നാം ഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടിയത് – ഇരുപതിനായിരത്തി അഞ്ഞൂറ്റി എണ്‍പത്തി അഞ്ച് (20,585)
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കിയത് – ഏഴായിരത്തി ഒരുനൂറ്റി പതിനാറ് (7,116)
മെറിറ്റ് ഒഴിവുകള്‍ – രണ്ടായിരത്തി തൊള്ളായിരത്തി അന്‍പത്തി ഒന്‍പത് (2,959)