ദേശീയപഠനനേട്ട സർവേയിൽ കേരളത്തിന്റെ അഭിമാനകരമായ പ്രകടനം
വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച ഒരു സുപ്രധാന നേട്ടം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ *ദേശീയ പഠനനേട്ട സർവേ (National Achievement Survey – NAS)* ഫലങ്ങൾ പുറത്തുവന്നപ്പോൾ, കേരളം ദേശീയ തലത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഇത് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവിനും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അർപ്പണബോധത്തിനും തെളിവാണ്.
രണ്ടായിരത്തി ഇരുപത്തി ഒന്നിലാണ് ഇതിനു മുന്‍പ് ദേശീയ പഠനനേട്ട സര്‍വ്വേ നടത്തിയത്.
അന്ന് മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിലാണ് സര്‍വ്വേ നടത്തിയത്.
രണ്ടായരിത്തി ഇരുപത്തി നാലില്‍ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസരപഠനം (വേൾഡ് എറൗണ്ട് അസ്), ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സര്‍വ്വേ നടത്തിയത്..
സംസ്ഥാനത്തെ ആയിരത്തി അറുന്നൂറ്റി നാല്പത്തി നാല് സ്കൂളുകളിൽ നിന്നായി നാല്പത്തി ആറായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് വിദ്യാർത്ഥികളാണ് ഈ സർവേയിൽ പങ്കെടുത്തത്.
ദേശീയ തലത്തില്‍ എഴുപത്തി നാലായിരം സ്കൂളുകളിലായി ഇരുപത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം കുട്ടികള്‍ പങ്കെടുത്തു.
സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത് ഇനി പറയുന്നവയാണ്:
മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രകടനം
രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ ഭാഷയില്‍ സംസ്ഥാന ശരാശരി എഴുപതും ദേശീയ ശരാശരി അറുപത്തി രണ്ടുമായിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലില്‍ സംസ്ഥാന ശരാശരി എഴുപത്തി അഞ്ചും ദേശീയ ശരാശരി അറുപത്തി നാലും ആണ്.
കണക്കിന്റെ കാര്യമെടുത്താല്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ സംസ്ഥാന ശരാശരി അറുപതും ദേശീയ ശരാശരി അമ്പത്തി ഏഴും ആയിരുന്നു.
രണ്ടായിരത്തി ഇരുപത്തി നാലില്‍ സംസ്ഥാന ശരാശരി എഴുപതും ദേശീയ ശരാശരി അറുപതും ആണ്.
രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ അഞ്ചാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വ്വേയില്‍ ഭാഷയില്‍ സംസ്ഥാന ശരാശരി അമ്പത്തി ഏഴും ദേശീയ ശരാശരി അമ്പത്തി അഞ്ചും ആയിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലില്‍ ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വ്വേയില്‍ സംസ്ഥാന ശരാശരി എഴുപത്തി ആറും ദേശീയ ശരാശരി അമ്പത്തി ഏഴും ആണ്.
കണക്കില്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ സംസ്ഥാന ശരാശരി നാല്പത്തി ഒന്നും ദേശീയ ശരാശരി നാല്പത്തി നാലും ആയിരുന്നു.
രണ്ടായിരത്തി ഇരുപത്തി നാലിലെ ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വ്വേയില്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അറുപതും ദേശീയ ശരാശരി നാല്പത്തി ആറും ആണ്.
സയന്‍സ് വിഷയമെടുത്താല്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ സംസ്ഥാന ശരാശരിയും ദേശീയ ശരാശരിയും നാല്പത്തി എട്ട് ആണ്.
രണ്ടായിരത്തി ഇരുപത്തി നാലിലെ സര്‍വ്വേ പ്രകാരം സയന്‍സില്‍ സംസ്ഥാന ശരാശരി അറുപത്തി ആറും ദേശീയ ശരാശരി നാല്പത്തി ഒമ്പതും ആണ്.
രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ എട്ടാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വ്വേയില്‍ ഭാഷയ്ക്ക് സംസ്ഥാന ശരാശരി അമ്പത്തി ഏഴും ദേശീയ ശരാശരി അമ്പത്തി മൂന്നും ആയിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലിലെ ഒമ്പതാം ക്ലാസ്സുകാര്‍ക്കുള്ള ഭാഷാ സര്‍വ്വേയില്‍ സംസ്ഥാന ശരാശരി എഴുപത്തി നാലും ദേശീയ ശരാശരി അമ്പത്തി നാലും ആണ്.
കണക്കിന്റെ കാര്യമെടുത്താല്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ സംസ്ഥാന ശരാശരി മുപ്പത്തി ഒന്നും ദേശീയ ശരാശരി മുപ്പത്തി ആറും ആയിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലില്‍ കണക്കിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി നാല്പത്തി അഞ്ചും ദേശീയ ശരാശരി മുപ്പത്തി ഏഴും ആണ്.
സയന്‍സിന്റെ കാര്യത്തില്‍ രണ്ടായിരത്തി ഇരുപത്തി ഒന്നില്‍ സംസ്ഥാന ശരാശരി നാല്പത്തി ഒന്നും ദേശീയ ശരാശരി മുപ്പത്തി ഒമ്പതും ആയിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലില്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അമ്പത്തി മൂന്നും ദേശീയ ശരാശരി നാല്പതും ആണ്.
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ സോഷ്യല്‍ സയന്‍സില്‍ സംസ്ഥാന ശരാശരി മുപ്പത്തി ഏഴും ദേശീയ ശരാശരി മുപ്പത്തി ഒമ്പതും ആയിരുന്നു.
എന്നാല്‍ രണ്ടായിരത്തി ഇരുപത്തി നാലില്‍ സോഷ്യല്‍ സയന്‍സിന്റെ കാര്യത്തില്‍ സംസ്ഥാന ശരാശരി അമ്പത്തി ഒന്നും ദേശീയ ശരാശരി നാല്പതും ആണ്.
പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ദേശീയ പഠനനേട്ട സര്‍വ്വേ ഫലങ്ങള്‍.
ഭൗതിക സൗകര്യ വികസനത്തോടൊപ്പം അക്കാദമിക രംഗത്തും വന്ന മാറ്റങ്ങള്‍ ഈ സര്‍വ്വേ ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.
രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ദേശീയ പഠനനേട്ട സര്‍വ്വേ ഫലങ്ങളെക്കാള്‍ വളരെ മികച്ച ഫലങ്ങളാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
മൂന്നാം ക്ലാസ്സിലും ആറാം ക്ലാസ്സിലും എല്ലാ വിഷയങ്ങളിലും വലിയ കുതിപ്പ് പ്രകടമായി കാണുന്നു.
ദേശീയ ശരാശരിയില്‍ ചെറിയ മുന്നേറ്റമുണ്ടാകുമ്പോഴാണ് കേരളത്തിലെ കുട്ടികള്‍ ഏറ്റവും മികച്ച നിലയില്‍ പ്രതികരിച്ചത്.
ഈ കുതിപ്പ് ഒമ്പതാം ക്ലാസ്സിലും പ്രകടമാണ്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നടത്തിയ വ്യത്യസ്തങ്ങളായ പരിശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ ചലനങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ദേശീയ പഠനനേട്ട സര്‍വ്വെ വ്യക്തമാക്കുന്നു.
അധ്യാപക പരിശീലനങ്ങള്‍, പാഠ്യപദ്ധതി രൂപീകരണത്തിനായി നടത്തിയ ജനകീയ ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്കിയ പങ്കാളിത്തം, അധ്യാപകരെ സജ്ജമാക്കാന്‍ പരിശീലനങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍, പരിശീലനങ്ങളിലും ക്ലസ്റ്റര്‍ പരിശീലനങ്ങളിലും എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മൂല്യനിര്‍ണ്ണയ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍, പഠനപിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് നിരന്തരം പിന്തുണ നല്‍കിയത്,ഭരണ നിര്‍വ്വഹണ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ അധ്യാപകരെ കൃത്യസമയത്ത് നിയമിച്ചത് ഇവയുടെയെല്ലാം ഫലമായാണ് ഇത്തരം നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്.
ഈ മികച്ച പ്രകടനം, നമ്മുടെ സർക്കാർ, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തെയും നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ വിജയത്തെയും അടിവരയിടുന്നു.
പൊതുവിദ്യാലയങ്ങളെ കൂടുതൽ ആകർഷകവും പഠനസൗഹൃദവുമാക്കാൻ നാം നടത്തുന്ന ശ്രമങ്ങൾക്ക് ഈ ഫലങ്ങൾ ഊർജ്ജം പകരും.
നമ്മുടെ സ്കൂളുകളിലെ നന്മകളും നേട്ടങ്ങളും പൊതുസമൂഹത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് എനിക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസികളെയും ഞാൻ അഭിനന്ദിക്കുന്നു.
ഭാവിയിലും ഈ മികവ് നിലനിർത്താനും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താനും നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.