Curriculum reform

പാഠ്യപദ്ധതി പരിഷ്‌കരണം
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (സ്‌കൂൾ വിദ്യാഭ്യാസം) 2023 ന്റെ കരട് തയ്യാറായി. പാഠപുസ്തക രചന പുരോഗമിക്കുന്നു. ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിൽ കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ തയ്യാറാക്കി. എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് അഡീഷണൽ പാഠപുസ്തകങ്ങൾ. അഡീഷണൽ പാഠപുസ്തകങ്ങൾ സെപ്തംബർ മാസത്തോടെ കുട്ടികളുടെ കൈകളിലെത്തും.