ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാം വർഷ ഏകജാലക പ്രവേശന നടപടികൾ ജൂൺ 2 മുതലാണ് ആരംഭിച്ചത്.

ബാച്ച് അനുവദിച്ച സ്‌കൂളുകളുടെ പട്ടിക

annexure2

നാല് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയേഴ് (4,60,147) പേരാണ് അപേക്ഷിച്ചത്.
ആകെ ഗവൺമെന്റ് – എയിഡഡ് മെറിറ്റ് സീറ്റുകളുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ് (3,70,590)
വൊക്കേഷണൽ ഹയർ സെക്കണ്ടറി മുപ്പത്തിമൂവായിരത്തി മുപ്പത് (33,030)
അൺ എയിഡഡ് അമ്പത്തി നാലായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച് (54,585)
അങ്ങനെ ആകെ സീറ്റുകൾ നാല് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി ഇരുപത്തിയഞ്ച് (4,58,025).
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ, മെറിറ്റ് ക്വാട്ടയിൽ രണ്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തി നാല് (2,92,624) പേരും
സ്‌പോർട്‌സ് ക്വാട്ടയിൽ മൂവായിരത്തി തൊള്ളായിരത്തി മുപ്പത് (3,930) പേരും
മാനേജ്‌മെന്റ് ക്വാട്ടയിൽ മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി അൻപത്തി നാല് (33,854) പേരും
അൺ-എയിഡഡ് ക്വാട്ടയിൽ ഇരുപത്തി അയ്യായിരത്തി അഞ്ഞൂറ്റി എൺപത്തി അഞ്ച് (25,585) പേരും ഉൾപ്പടെ ആകെ
മൂന്ന് ലക്ഷത്തി എഴുപത്താറായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഏഴ് (3,76,597) പേർ മാത്രം ഹയർ സെക്കണ്ടറിയിൽ പ്രവേശനം നേടുകയുണ്ടായി.
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ഇരുപത്തി ഏഴായിരത്തി ഒരു നൂറ്റി മുപ്പത്തി നാല് (27,134) പേരും പ്രവേശനം നേടുകയുണ്ടായി. ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ നാല് ലക്ഷത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തി ഒന്ന് (4,03,731) വിദ്യാർത്ഥികളാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം മലബാർ മേഖലയിലെ ജില്ലകളിൽ പാലക്കാട് മൂവായിരത്തി എൺപത്തി എട്ട് (3,088), കോഴിക്കോട് രണ്ടായിരത്തി ഇരുന്നൂറ്റി പതിനേഴ് (2,217),മലപ്പുറം എണ്ണായിരത്തി മുന്നൂറ്റി മുപ്പത്തി എട്ട് (8,338) വയനാട് നൂറ്റി പതിനാറ് (116), കണ്ണൂർ തൊള്ളായിരത്തി നാൽപത്തി ഒൻപത് (949), കാസർഗോഡ് ആയിരത്തി എഴുപത്തി ആറ് (1076) അപേക്ഷകർ പ്രവേശനത്തിനായി കാത്തിരിയ്ക്കുകയാണ്. ഇത്തരത്തിൽ മലബാർ മേഖലയിൽ പതിനയ്യായിരത്തി എഴുന്നൂറ്റി എൺപത്തി നാല് (15,784) പേരാണ് ആകെ പ്രവേശനത്തിന് കാത്തിരിക്കുന്നത്.2021-2022 അദ്ധ്യയന വർഷം അനുവദിച്ച എൺപത്തി ഒന്ന് (81) താൽക്കാലിക ബാച്ചുകൾ ഈ വർഷവും തുടരുന്നുണ്ട്.

ഇതിൽ ഒരു ബാച്ച് കൊല്ലം ജില്ലയിലും അഞ്ച് (5) ബാച്ചുകൾ തൃശൂർ ജില്ലയിലും പതിനാല് (14) ബാച്ചുകൾ പാലക്കാട് ജില്ലയിലും പതിനെട്ട് (18) ബാച്ചുകൾ കോഴിക്കോട് ജില്ലയിലും മുപ്പത്തി ഒന്ന് (31) ബാച്ചുകൾ മലപ്പുറം ജില്ലയിലും രണ്ട് (2) ബാച്ചുകൾ വയനാട് ജില്ലയിലും ഒൻപത് (9) ബാച്ചുകൾ കണ്ണൂർ ജില്ലയിലും ഒരു ബാച്ച് കാസർകോട് ജില്ലയിലുമാണ്. എൺപത്തിയൊന്ന് ബാച്ചുകൾക്ക് പുറമേ ആദിവാസി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കത്തക്ക വിധം രണ്ട് മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളായ നല്ലൂർനാട് ഗവൺമെന്റ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ, കൽപ്പറ്റ ഗവൺമെന്റ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത് ഈ വർഷവും തുടരുന്നുണ്ട്.

ഇത്തരത്തിലുള്ള എൺപത്തി മൂന്ന് ബാച്ചുകൾക്ക് പുറമെ ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്നും പതിനാല് (14) ബാച്ചുകൾ മലപ്പുറം ജില്ലയിലേയ്ക്കും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഈ പതിനാലിൽ പന്ത്രണ്ട് സയൻസ് ബാച്ചുകളും രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചുകളും ഉൾക്കൊള്ളുന്നു. ഈ വർഷം പ്രവേശനത്തിനു മുൻപായി തന്നെ തിരുവനന്തപുരം, പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള സർക്കാർ സ്‌കൂളുകളിൽ മുപ്പത് ശതമാനം (30%) മാർജിനൽ സീറ്റ് വർദ്ധനവും വീണ്ടും എല്ലാ എയിഡഡ് സ്‌കൂളുകളിൽ ഇരുപത് ശതമാനം (20%) മാർജിനൽ സീറ്റ് വർദ്ധനവും ആവശ്യപ്പെടുന്ന എയിഡഡ് സ്‌കൂളുകളിൽ പത്ത് ശതമാനം (10%) അധിക മാർജിനൽ സീറ്റ് വർദ്ധനവും അനുവദിച്ചിട്ടുണ്ട്.

കൊല്ലം, എറണാകുളം, തൃശൂർ, ജില്ലകളിൽ എല്ലാ സർക്കാർ/എയിഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലും ഇരുപത് ശതമാനം (20%) മാർജിനൽ സീറ്റ് വർദ്ധനവും അനുവദിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആകെ തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകൾ താൽക്കാലികമായി അനുവദിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ ഈ വർഷം നേരത്തെ അനുവദിച്ച പതിനാല് ബാച്ചുകൾ കൂടി കൂട്ടുമ്പോൾ മൊത്തം ബാച്ചുകളുടെ എണ്ണം നൂറ്റി പതിനൊന്ന് (111) ആകും.
പാലക്കാട് നാല് (4),
കോഴിക്കോട് പതിനൊന്ന് (11),
മലപ്പുറം അൻപത്തി മൂന്ന് (53),
വയനാട് നാല് (4),
കണ്ണൂർ പത്ത് (10),
കാസർഗോഡ് പതിനഞ്ച് (15) എന്നിങ്ങനെയാണ് ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്.
ഇതിൽ സയൻസ് കോമ്പിനേഷനിൽ പതിനേഴ് (17),
ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ അൻപത്തി രണ്ടും (52),
കോമേഴ്‌സ് കോമ്പിനേഷനിൽ ഇരുപത്തി എട്ടും (28) ആണ്.
പാലക്കാട് ജില്ലയിൽ 2 വീതം ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോമ്പിനേഷനുകൾ,
കോഴിക്കോട് രണ്ട് (2) സയൻസ്, അഞ്ച് (5) ഹ്യുമാനിറ്റീസ്, നാല് (4) കോമേഴ്‌സ് ബാച്ചുകൾ.
മലപ്പുറം ജില്ലയിൽ നാല് (4) സയൻസ്, മുപ്പത്തി രണ്ട് (32) ഹ്യുമാനിറ്റീസ്, പതിനേഴ് (17) കോമേഴ്‌സ് ബാച്ചുകൾ.
വയനാട് നാല് (4) ഹ്യുമാനിറ്റീസ് ബാച്ചുകൾ
കണ്ണൂർ നാല് (4) സയൻസ്, മൂന്ന് (3) ഹ്യുമാനിറ്റീസ്, മൂന്ന് (3) കോമേഴ്‌സ് ബാച്ചുകൾ.
കാസർഗോഡ് ഏഴ് (7) സയൻസ്, ആറ് (6) ഹ്യുമാനിറ്റീസ് , രണ്ട് (2) കോമേഴ്‌സ് ബാച്ചുകൾ.
തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകളിൽ അൻപത്തി ഏഴ് (57) എണ്ണം സർക്കാർ സ്‌കൂളുകളിലും നാൽപ്പത് (40) എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്.
സർക്കാർ സ്‌കൂളുകളിൽ പന്ത്രണ്ട് (12) സയൻസ്, ഹ്യുമാനിറ്റീസ് മുപ്പത്തിയഞ്ച് (35), പത്ത് (10) കോമേഴ്‌സ് ബാച്ചുകളും,
എയിഡഡ് സ്‌കൂളുകളിൽ സയൻസ് അഞ്ച് (5), ഹ്യുമാനിറ്റീസ് പതിനേഴ് (17), കോമേഴ്‌സ് പതിനെട്ട് (18) എന്നിങ്ങനെയാണ്. ഇത്തരത്തിലൂടെ അധികമായി അയ്യായിരത്തി എണ്ണൂറ്റി ഇരുപത് (5,820) സീറ്റുകൾ കൂടി മലബാർ മേഖലയിൽ ലഭ്യമാകുന്നതാണ്.

ഇതുവരെയുള്ള മാർജിനൽ സീറ്റ് വർദ്ധനവ് അധിക താൽക്കാലിക ബാച്ചുകൾ എന്നിവയിലൂടെ സർക്കാർ സ്‌കൂളുകളിൽ മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി അമ്പത്തിയഞ്ച് (37,655) സീറ്റുകളുടെയും
എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റി അമ്പത്തിയഞ്ച് (28,755) സീറ്റുകളുടെയും വർദ്ധനവാണ് ഉണ്ടാകുന്നത്.
ആകെ വർദ്ധനവ് അറുപത്തി ആറായിരത്തി നാന്നൂറ്റി പത്ത് (66,410) സീറ്റുകൾ.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26 ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകൾ എന്നിവയോടൊപ്പം താൽക്കാലികമായി സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അനുവദിക്കുന്ന തൊണ്ണൂറ്റി ഏഴ് ബാച്ചുകളുടെ സീറ്റുകളും കൂടി ഉൾപ്പെടുത്തി 2023 ജൂലൈ 29 ന് ജില്ലക്കകത്തുള്ള സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നതാണ്. സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും നടത്തുന്നതാണ്.

തുടർന്ന് ജില്ലാ/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറും നടത്തി ഹയർസെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുന്നതാണ്. അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും പാലക്കാട് നാല് (4) ബാച്ചുകളിൽ ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ. കോഴിക്കോട് പതിനൊന്ന് (11) ബാച്ചുകളിൽ നിന്നായി അറുന്നൂറ്റി അറുപത് (660) സീറ്റുകൾ. മലപ്പുറം അമ്പത്തിമൂന്ന് (53) ബാച്ചുകളിൽ നിന്നായി മൂവായിരത്തി ഒരുന്നൂറ്റി എൺപത് (3,180) സീറ്റുകൾ. വയനാട് നാല് (4) ബാച്ചുകളിൽ നിന്നായി ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ. കണ്ണൂർ പത്ത് (10) ബാച്ചുകളിൽ നിന്നായി അറുന്നൂറ് (600) സീറ്റുകൾ. കാസറഗോഡ് പതിനഞ്ച് (15) ബാച്ചുകളിൽ നിന്നായി തൊള്ളായിരം (900) സീറ്റുകളും അങ്ങനെ ആകെ തൊണ്ണൂറ്റി ഏഴ് (97) അധിക ബാച്ചുകളിൽ നിന്ന് അയ്യായിരത്തി എണ്ണൂറ്റി ഇരുപത് (5820) അധിക സീറ്റുകൾ ലഭ്യമാകും. പുതുതായി അനുവദിച്ച തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകളിൽ അൻപത്തി ഏഴ് (57) എണ്ണം സർക്കാർ സ്‌കൂളുകളിലും നാൽപ്പത് (40) എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ സർക്കാർ സ്‌കൂളുകളിൽ മൂവായിരത്തി നാന്നൂറ്റി ഇരുപത് (3,420) എയ്ഡഡ് സ്‌കൂളുകളിൽ രണ്ടായിരത്തി നാന്നൂറ് (2400) സീറ്റുകളും അധികമായി ലഭിക്കുന്നതാണ്.

 മലപ്പുറം ജില്ലയിലെ ഗവൺമെന്റ് സ്‌കൂളുകളിൽ നൂറ്റി തൊണ്ണൂറ് (190) സയൻസ് ബാച്ചുകളുണ്ട്. ഇതിൽ പന്ത്രണ്ടായിരത്തി മുന്നൂറ്റി അമ്പത് (12,350) സീറ്റുകളാണ് ഉള്ളത്. ഹ്യൂമിനിറ്റീസിൽ നൂറ്റി ഇരുപത്തിനാല് (124) ബാച്ചുകളും എണ്ണായിരത്തി അറുപത് (8,060) സീറ്റുകളുമാണുള്ളത്. കൊമേഴ്‌സിൽ നൂറ്റി അറുപത്തി നാല് (164) ബാച്ചുകളും പതിനായിരത്തി അറുന്നൂറ്റി അറുപത് (10,660) സീറ്റുകളുമുണ്ട്.

 എയിഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളുടെ കാര്യം എടുക്കാം. നൂറ്റി എൺപത്തിയേഴ് (187) സയൻസ് ബാച്ചുകളും പതിനൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത് (11,220) സീറ്റുകളും ഉണ്ട്. ഹ്യൂമാനിറ്റീസിൽ തൊണ്ണൂറ്റി രണ്ട് (92) ബാച്ചുകളും അയ്യായിരത്തി അഞ്ഞൂറ്റി ഇരുപത് (5,520) സീറ്റുകളും ഉണ്ട്. കൊമേഴ്‌സിൽ നൂറ്റി പത്തൊമ്പത് (119) ബാച്ചുകളും ഏഴായിരത്തി ഒരുന്നൂറ്റി നാൽപത് (7,140) സീറ്റുകളുമുണ്ട്. എല്ലാ കോമ്പിനേഷനുകളും കൂട്ടിയാൽ അമ്പത്തി നാലായിരത്തി തൊള്ളായിരത്തി അമ്പത് സീറ്റുകളാണുള്ളത്.

ഇതു കൂടാതെ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ രണ്ടായിരത്തി എണ്ണൂറ്റി അമ്പത് (2,850) സീറ്റുകളും ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ മുന്നൂറ്റി മുപ്പത് (330) സീറ്റുകളും ഐ.എച്ച്.ആർ.ഡി. ഹയർ സെക്കണ്ടറികളിൽ അഞ്ഞൂറ്റി അമ്പത് (550) സീറ്റുകളും ഉണ്ട്. അങ്ങനെ മൊത്തം മലപ്പുറം ജില്ലയിൽ അമ്പത്തിയെട്ടായിരത്തി അറുന്നൂറ്റി എൺപത് (58,680) സീറ്റുകളാണ് വരുന്നത്. ജില്ലയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം പതിനൊന്നായിരത്തി എണ്ണൂറ്റി എഴുപത്തി മൂന്ന് (11,873) ആണ്.
ജില്ലയിൽ സർക്കാർ എയിഡഡ് വിദ്യാലയങ്ങൾ കൂട്ടിയാൽ ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത് (23,570) സയൻസ് സീറ്റുകൾ ഉണ്ട്. മലപ്പുറം ജില്ലയിൽ ഗവൺമെന്റ് പോളിടെക്‌നിക്കുകളിൽ വിവിധ ട്രേഡുകളിലായി എണ്ണൂറ്റി അറുപത്തിയൊന്ന് (861) സീറ്റുകൾ ഉണ്ട്. എയിഡഡ് പോളിടെക്‌നിക്കിൽ മുന്നൂറ്റി എഴുപത്തി എട്ട് (378) സീറ്റുകളും ആകെ ആയിരത്തി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് സീറ്റുകളാണുള്ളത് (1,239). ജില്ലയിലെ സർക്കാർ ഐ.റ്റി.ഐ. കളിൽ ആയിരത്തി ഒരുന്നൂറ്റി എട്ട് (1,108)സീറ്റുകൾ ലഭ്യമാണ്. ഇങ്ങനെ കൂട്ടിയാൽ മൊത്തം അറുപത്തിയൊന്നായിരത്തി ഇരുപത്തി ഏഴ് (61,027) സീറ്റുകൾ നിലവിൽ മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് ലഭ്യമാണ്.
ഇതിന് പുറമെയാണ് അൺ എയിഡഡ് സ്‌കൂളുകളിലെ കണക്കുകൾ. എൺപത് സയൻസ് ബാച്ചുകളിൽ നിന്നായി നാലായിരം (4,000) സീറ്റുകളും നാൽപത്തിയേഴ് ഹ്യൂമാനിറ്റീസ് ബാച്ചുകളിൽ നിന്നായി രണ്ടായിരത്തി മുന്നൂറ്റി അമ്പത് (2,350) സീറ്റുകളും എഴുപത്തിയാറ് കൊമേഴ്‌സ് ബാച്ചുകളിൽ നിന്നായി മൂവായിരത്തി എണ്ണൂറ് (3,800) സീറ്റുകളും ഉണ്ട്.
അതായത് ആകെ പതിനായിരത്തി ഒരുന്നൂറ്റിയമ്പത് (10,150) അൺ എയിഡഡ് സീറ്റുകൾ ലഭ്യമാണെന്നർത്ഥം.
സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ആയിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് (1,762) സീറ്റുകളും സ്വകാര്യ ഐ.റ്റി.ഐ.കളിൽ രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത്തിയഞ്ച് (2,255) സീറ്റുകളും ഉണ്ട്. അങ്ങനെ എല്ലാം ചേർത്താൽ എഴുപത്തി അയ്യായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി നാല് (75,194) സീറ്റുകൾ മലപ്പുറത്ത് നിലവിലുണ്ട്.
പുതിയ ബാച്ചുകൾ അനുവദിച്ചതിലൂടെ മൂവായിരത്തി ഒരുന്നൂറ്റി എൺപത് (3,180) സീറ്റുകൾ കൂടി ചേർക്കപ്പെടുമ്പോൾ മലപ്പുറത്തെ സീറ്റുകളുടെ എണ്ണം എഴുപത്തിയെട്ടായിരത്തി മുന്നൂറ്റി എഴുപത്തി നാല് (78,374) ആകും.
സി.ബി.എസ്.ഇ. ഹയർ സെക്കണ്ടറി സീറ്റുകൾ വേറെയും.