സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന കാര്യം പരിഗണനയിൽ. സ്കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്കൂളുകൾക്ക് ഗ്രേഡ് നൽകും.
സ്കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളോടും യുവജന – വിദ്യാർത്ഥി സംഘടനകളോടും ജനാധിപത്യ പ്രസ്ഥാനങ്ങളോടും ഇത് സംബന്ധിച്ച ചർച്ച നടത്തും.