സംസ്ഥാനത്തെ എല്ലാ പ്രീ- പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖലയിലെ ശാക്തീകരണത്തിന് നൂതനവും നവീനവുമായ പദ്ധതികൾ നടപ്പാക്കും. മാതൃഭാഷയിലധിഷ്ഠിതമായ ശാസ്ത്രീയവും മികവുറ്റതുമായ പ്രീ-സ്കൂൾ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നത്. വൈവിധ്യമാർന്ന സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് കഥോത്സവം പൂർത്തിയാക്കുക. കഥ പറച്ചിൽ , കഥ വായന , കഥാവതരണം എന്നിവയുടെ വ്യത്യസ്ത സംസ്കാരം വീട്ടിലും പ്രീ- സ്കൂളിലും സൃഷ്ടിക്കുക എന്നത് കഥോത്സവത്തിന്റെ പ്രധാന ലക്ഷ്യം. കുട്ടികളിൽ മികച്ച ഭാഷാ വികാസം ഉറപ്പിച്ച് മറ്റ് വികാസ മേഖലയിലെ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും കഥോത്സവം സഹായകരമാവും. പ്രീ – പ്രൈമറി കാലഘട്ടത്തിൽ കുട്ടികൾ ആർജിക്കുന്ന ശാരീരിക മാനസിക ശേഷികളുടെ വികാസമാണ് തുടർന്നങ്ങോട്ടുള്ള പഠനത്തെ ബലപ്പെടുത്തുന്നത്. കേരളത്തിലെ പ്രീ-പ്രൈമറി മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാകുകയാണ്. ഇതിനകം തന്നെ സംസ്ഥാനത്തെ 650 പ്രീ -പ്രൈമറി സ്കൂളുകളെ മാതൃകാ പ്രീ -പ്രൈമറി സ്കൂളുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.
ഈ അക്കാദമിക വർഷാവസാനത്തോടെ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി 500 പ്രീ -പ്രൈമറി സ്കൂളുകളെക്കൂടി മാതൃകാ പ്രീ-സ്കൂളുകളാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ നന്മകൾ കുഞ്ഞുങ്ങളിലൂടെ തന്നെ ആരംഭിക്കേണ്ടതുണ്ടെന്നും, സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖല കൂടുതൽ ഉന്നതിയിലേക്ക് വ്യാപിപ്പിക്കുവാൻ കഥോത്സവം പോലുള്ള പരിപാടികൾ കൊണ്ട് കഴിയട്ടെ. സ്കൂൾ അവധി ദിനത്തിലും സ്കൂളിൽ പോകാൻ കരഞ്ഞ ഇതേ സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർത്ഥിനി ആദി കർപ്പൂരികയെ മന്ത്രി അഭിനന്ദിക്കുകയും മിഠായി, കഥാപുസ്തകം, എന്നിവ സമ്മാനമായി നൽകുകയും ചെയ്തു. ജൂൺ 30 മുതൽ ജൂലൈ ആദ്യവാരം ഒരാഴ്ചക്കാലം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറികളിൽ കഥോത്സവം അരങ്ങേറും.