ജൂൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചു
പാചകത്തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചു. 13766 പാചക തൊഴിലാളികൾക്കും12110 പ്രധാനാദ്ധ്യാപകർക്കും അനുവദനീയമായ തുക ബാങ്ക് അക്കൗണ്ട് മുഖേന ഒരാഴ്ചക്കുള്ളിൽ വിതരണം ചെയ്യുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സര്ക്കാര് തയ്യാറല്ല. മികച്ച രീതിയിൽ തന്നെ സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുപോകുന്നുണ്ട്.