പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് നൽകും
കേരളത്തിലെ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ റേഷൻകാർഡ് ഉടമകളായ 1833 തൊഴിലാളികൾക്ക് 2024 ഓണത്തിന്റെ ഭാഗമായി സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. 1000 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്.നിത്യോപയോഗ സാധനങ്ങളായ, അരി (20 Kg), ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരമാണ് വിതരണം ചെയുന്നത്. നിലവിലെ നിരക്കിൽ സപ്ലൈകോ മുഖേന ” പ്ലാന്റേഷൻ തൊഴിലാളികൾക്കുള്ള ആശ്വാസനിധി സംഭാവന (NP) ശീർഷകത്തിൽ നിന്നും 19,23,953.46/- രൂപ (പത്തൊൻപത് ലക്ഷത്തി ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി അൻപത്തി മൂന്ന് രൂപ നാൽപ്പത്തി ആറ് പൈസ മാത്രം) വിനിയോഗിക്കുന്നതിനാണു ലേബർ കമ്മീഷണർക്ക് ഭരണാനുമതി നൽകിയിരിക്കുന്നത്.
ഉത്തരവ്